Join Our Whats App Group

ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലാർക്ക് പരീക്ഷ: കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം


തൃശൂർ;  ജനുവരി 10ന് എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് (കാറ്റഗറി നമ്പർ 23/2020) പരീക്ഷയിൽ പങ്കെടുക്കുന്ന കോവിഡ് ബാധിതരും ക്വാറന്റീനിലുള്ളവരും കണ്ടയ്ൻമെന്റ്‌സോൺ, ഇതര സംസ്ഥാനം, വിദേശം എന്നിവിടങ്ങളിൽ നിന്ന് എത്തുന്നവരും വിവരം പരീക്ഷയ്ക്ക് രണ്ട് ദിവസം മുൻപ് ബോർഡ് ഓഫീസിൽ ഇ-മെയിലിലൂടെയോ (kdrbtvm@gmail.com) ഫോണിലൂടെയോ (സെക്രട്ടറി 9497690008, പരീക്ഷകൺട്രോളർ: 8547700068) അറിയിക്കണം. ഉദ്യോഗാർഥിയുടെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷ കേന്ദ്രത്തിന്റെ പേര് എന്നിവ ഇ-മെയിലിൽ സൂചിപ്പിക്കണം. ഇ-മെയിലിൽ ഉൾപ്പെടുത്തേണ്ട മറ്റ് രേഖകൾ സംബന്ധിച്ച വിവരങ്ങൾ www.kdrb.kerala.gov.in ൽ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group