കോട്ടയം; പള്ളിക്കത്തോട് ഗവൺമെൻ്റ് ഐ.ടി. എ യിൽ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ്, ഡിജിറ്റൽ ഫോട്ടോഗ്രാഫർ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ജനുവരി 27ന് രാവിലെ 11ന് ഇൻ്റർവ്യൂ നടത്തും. അതത് ട്രേഡുകളില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ, എൻ.ടി.സിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും, എൻ.എ.സിയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഇവയില്‍ ഏതെങ്കിലും യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ ആൻ്റ് ഇലക്ട്രോണിക്സ് ട്രേഡിലേക്കുള്ള ഉദ്യോഗാർഥികൾക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. പങ്കെടുക്കുന്നവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും ഹാജരാക്കണം
Post a Comment