

തൃശൂർ; ഗുരുവായൂർ ദേവസ്വത്തിലെ പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പർ: 17/2020) എഴുത്ത് പരീക്ഷ ജനുവരി 17ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ തൃശ്ശൂർ ചെമ്പുക്കാവ് ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നടത്തും. അഡ്മിഷൻ ടിക്കറ്റ് നാളെ (ജനുവരി 2) മുതൽ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സർക്കാർ നിർദ്ദേശിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും വേണം.
Post a Comment