Join Our Whats App Group

വിവിധ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു


മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്രോഗ്രാമിങ് ഫാക്കല്‍റ്റി, അക്കൗണ്ടിംഗ് ഫാക്കല്‍റ്റി, എം.എസ് ഓഫീസ് ഫാക്കല്‍റ്റി, ഫീമെയില്‍ ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ബില്ലിംഗ്, ഇലക്ട്രീഷന്‍ എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തുന്നു. എംപ്ലോയബിലിറ്റി സെന്ററില്‍ ഡിസംബര്‍ 21 തിങ്കളാഴ്ച രാവിലെ 10 ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പ്ലസ്ടു, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്ട്രേഷന്‍ ഫീസായി 250 രൂപ സഹിതം എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ രസീതി ഹാജരാക്കിയാല്‍ മതിയാകുന്നതാണ്. ഫോണ്‍ : 04832 734737.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group