Join Our Whats App Group

ഫെസിലിറ്റേറ്റര്‍ നിയമനം


പാലക്കാട്;  പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള പുതുശ്ശേരി പഞ്ചായത്തിലെ നടുപ്പതി, പെരുമാട്ടിയിലെ സര്‍ക്കാര്‍പതി, മുതലമടയിലെ സുങ്കം, മലമ്പുഴയിലെ ആനക്കല്‍ എന്നീ പട്ടിക വര്‍ഗ്ഗ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പഠന മുറിയിലേക്ക് ഫെസിലിറ്റേറ്റര്‍ നിയമനം നടത്തുന്നു. ബി.എഡ്, ടി.ടി.സി യോഗ്യതയുള്ള പട്ടിക വര്‍ഗ്ഗ വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ആറിന് രാവിലെ 10 ന് പാലക്കാട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം, ബിരുദം വിജയിച്ച പട്ടിക വര്‍ഗ്ഗ വിഭാഗക്കാരെയും പരിഗണിക്കും. ബന്ധപ്പെട്ട കോളനി നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ സമീപ പ്രദേശങ്ങളില്‍ താമസിക്കുന്നവരെയും പരിഗണിക്കുന്നതാണ്. ഫോണ്‍ – 0491 2505383.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group