Join Our Whats App Group

ജൂനിയർ ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം


തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജിന്റെ അധികാര പരിധിയിൽ വരുന്നതും ബാലരാമപുരം, തേമ്പാമുട്ടത്ത് പ്രവർത്തിക്കുന്നതുമായ സർക്കാർ ഫാഷൻ ഡിസൈനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി, കെ.ജി.റ്റി.ഇ ഹയർ (ടിഇഎൻ), എംബ്രോയിഡറി നീഡിൽ വർക്ക്/എഫ്.ഡി.ജി.ടി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി 28ന് രാവിലെ പത്തിന് സർക്കാർ വനിത പോളിടെക്‌നിക്ക് കോളേജ് പ്രിൻസിപ്പൽ മുൻപാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.gwptctvpm.org.

Post a Comment

أحدث أقدم
Join Our Whats App Group
Join Our Whats App Group