

എറണാകുളം: ജില്ലയിലെ കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം 2021 ജനുവരി ഒന്നിനു മുമ്പായി അതാത് എംപ്ലോയ്‌മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18 മുതൽ 35 വരെ. വിദ്യാഭ്യാസ യോഗ്യത 60 ശതമാനം മാർക്കോടെ മൂന്ന് വർഷത്തെ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻറ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻ്റ് ഇൻസ്ട്രുമെൻ്റേഷൻ എന്നിവയിൽ ഡിപ്ലോമയും യോഗ്യതക്കു ശേഷം ഷിപ് ഡ്രാഫ്റ്റ്സ്മാൻ ആയി കപ്പൽ നിർമ്മാണ ശാലയിൽ നിന്നോ / എഞ്ചിനീയറിംഗ് കമ്പനികളിൽ നിന്നോ / സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നോ നേടിയിട്ടുള്ള രണ്ട് വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ ട്രയിനിങ്ങ് ഉള്ളവരായിരിക്കണം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ ഡിപ്ലോമയും ഇൻഡസ്ട്രിയൽ സേഫ്റ്റിയിൽ ഡിപ്ലോമയും ,ഫാക്ടറിയിലോ / പൊതുമേഖലാ സ്ഥാപനങ്ങളിലോ സേഫ്റ്റി യിൽ നാലു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് രജിസ്റ്റർ ചെയ്യാം.
Post a Comment