Join Our Whats App Group

ക്ലർക്ക്-ടൈപ്പിസ്റ്റ് താൽക്കാലിക നിയമനം


കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ക്ലർക്ക്-ടൈപ്പിസ്റ്റ് തസ്തികയിൽ (19000-43600 രൂപ ശമ്പളനിരക്ക്) ഒരു താൽക്കാലിക ഒഴിവുണ്ട്.
എസ്.എസ്.എൽ.സി/തത്തല്യ യോഗ്യത, ടൈപ്പ് റൈറ്റിംങ് ഇംഗ്ലീഷ് ആൻഡ് മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ് (ലോവർ) എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. (2002 ജനുവരിക്ക് മുൻപ് ടൈപ്പ്‌റൈറ്റിംങ് ഇംഗ്ലീഷ്(ലോവർ) പാസ്സായവർ കമ്പ്യൂട്ടർ വേഡ് പ്രോസസ്സിങ്ങിന്റെ നിയമാനുസൃതമായ സർട്ടിഫിക്കറ്റ് ഉള്ളവരായിരിക്കണം. പ്രായം: ജനുവരി ഒന്നിന് 18നും 50നും മധ്യേ.നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24നകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group