

പാലക്കാട്; ഗവ. വിക്ടോറിയ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പില്‍ നിലവില്‍ ഒഴിവുള്ള മൂന്നു തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ നിയമനത്തിന് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യുജിസി നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദ തലത്തില്‍ 55 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവരെയും പരിഗണിക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഡിസംബര്‍ 30ന് രാവിലെ 10ന് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ എത്തണം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് മുമ്പ് ഡി. ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Post a Comment