Join Our Whats App Group

ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) ഒഴിവ്


കണ്ണൂർ ഗവൺമെന്റ് ആയുർവേദ കോളേജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി അഞ്ചിന് രാവിലെ 11ന് പരിയാരത്തുള്ള കോളേജിന്റെ പ്രിൻസിപ്പാൾ കാര്യാലയത്തിൽ വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.ബി.ബി.എസ്, എം.ഡി(ജി&ഒ) ആണ് അടിസ്ഥാന യോഗ്യത. ഈ യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഡി.എൻ.ബി (ജി&ഒ) യോഗ്യതയുള്ളവരെ പരിഗണിക്കും. ടി.സി.എം.സി രജിസ്‌ട്രേഷൻ നിർബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ഉദ്യോഗാർത്ഥികൾ ജനന തിയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും, ബയോഡാറ്റയും ഹാജരാക്കണം. ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആണ് നിയമനം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group