

തിരുവനന്തപുരം: സർക്കാർ വനിതാ കോളേജിൽ 2020-21 സാമ്പത്തിക വർഷത്തിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.ക്ലിനിക്കൽ സൈക്കോളജിയിലോ, കൗൺസലിംഗിലോ ഉള്ള യോഗ്യതയും, പ്രവർത്തി പരിചയവും അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളും, പകർപ്പുകളും സഹിതം 29.12.2020 ചൊവ്വാഴ്ച ഉച്ചക്ക് ശേഷം രണ്ടു മണിക്ക് പ്രിൻസിപ്പാൾ ചേമ്പറിൽ അഭിമുഖത്തിന് ഹാജരാക്കേണ്ടതാണ്.
Post a Comment