Join Our Whats App Group

സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ 21നും 22നും


തിരുവനന്തപുരം;  കേരള സംസ്ഥാന സിനിമാ ഓപ്പറേറ്റർ പരീക്ഷാ ബോർഡ് 2020-ൽ നടത്തുന്ന സിനിമാ ഓപ്പറേറ്റർ പ്രായോഗിക പരീക്ഷ ഡിസംബർ 21 നും 22 നും രാവിലെ 10 മുതൽ 12 വരെ തിരുവനന്തപുരം ശ്രീ തിയേറ്ററിൽ നടത്തും. യോഗ്യരായ അപേക്ഷകർക്ക് ഹാൾ ടിക്കറ്റ് അയച്ചിട്ടുണ്ട്. ഹാൾ ടിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ www.ceikerala.gov.in ൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ പരീക്ഷാദിവസം തിരിച്ചറിയൽ രേഖകളും അസൽ സർട്ടിഫിക്കറ്റുകളുമായി പരീക്ഷാകേന്ദ്രത്തിൽ പരീക്ഷാസമയത്തിന് ഒരു മണിക്കൂർ മുൻപ് ഹാജരാകണം. വിവരങ്ങൾക്ക് തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ:0471-2331104, 2330291.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group