ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയില്‍ ഭിന്നശേഷിയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍ കാഴ്ച്ച വൈകല്യമുള്ളവര്‍ക്കായി മാറ്റിവച്ചിട്ടുള്ള ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷിക്കാം.
യോഗ്യത – പ്ലസ് ടൂ, കെ ജി ടി ഇ ടൈപ്പ്റൈറ്റിംഗ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവര്‍, കമ്പ്യൂട്ടര്‍ വേഡ് പ്രോസസിംഗ് ലോവര്‍, ഷോര്‍ട്ട്ഹാന്റ് ഇംഗ്ലീഷ് ആന്റ് മലയാളം ലോവര്‍. പ്രായം 18 നും 41 നും ഇടയില്‍.
ഭിന്നശേഷി വിഭാഗത്തില്‍ കാഴ്ച്ച വൈകല്യമുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ ശ്രവണ വൈകല്യം/അസ്ഥി സംബന്ധമായ വൈകല്യമുള്ള(പട്ടികവര്‍ഗ വിഭാഗം മാത്രം) ഉദ്യോഗാര്‍ഥികളെ പരിഗണിക്കും. യോഗ്യതയുള്ളവര്‍ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ ജനുവരി 18 നകം നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.
Post a Comment