Join Our Whats App Group

ലക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് : ഒ.എം.ആര്‍. പരീക്ഷ 19 ന്


കോഴിക്കോട്;  റൂറല്‍ ഡെവലപ്‌മെന്റ് വകുപ്പിലേക്കുള്ള ലക്ചറര്‍ ഗ്രേഡ് 1 റൂറല്‍ എഞ്ചിനീയറിംഗ് (കാറ്റഗറി നം 068/2015) ഒ.എം.ആര്‍. പരീക്ഷ ഡിസംബർ 19 ന് രാവിലെ 10.30 മുതൽ 12.15 വരെ നടത്തുമെന്ന് ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് സംബന്ധിച്ച് പ്രൊഫൈല്‍ മസ്സേജ്, എസ്.എം,എസ് എന്നിവ നല്‍കിയിട്ടുണ്ട്. ഡിസംബർ നാലിന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണിത്. ഉദ്യോഗാര്‍ത്ഥികള്‍ നിലവില്‍ ലഭിച്ച അഡ്മിഷന്‍ ടിക്കറ്റും കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയൽ കാര്‍ഡിലൊന്നുമായി നേരത്തേ നിശ്ചയിച്ചിരിക്കുന്ന സ്‌ക്കൂളുകളില്‍ തന്നെ ഹാജരായി പരീക്ഷ എഴുതണം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group