തിരുവനന്തപുരം: ബധിരര്‍ക്കും ശ്രവണപരിമിതിയുള്ളവര്‍ക്കുമായി നിഷ്-ല്‍ നടത്തുന്ന കേരള യൂണിവേഴ്സിറ്റി അംഗീകൃത ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി എഫ്, എ (ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്സ് ), ബി.കോം (ബാച്ചിലര്‍ ഓഫ് കൊമേഴ്സ്) എന്നീ ഡിഗ്രി കോഴ്സുകളിലേക്ക് ഈ മാസം 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രവേശനം ബധിരര്‍ക്കും ശ്രവണപരിമിതി ഉള്ളവര്‍ക്കുമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
അപേക്ഷകര്‍ക്ക് ഇന്ത്യയിലെ അംഗീകൃത യൂണിവേഴ്സിറ്റി/ ബോര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്ലസ് ടു/ പ്രീഡിഗ്രി അല്ലെങ്കില്‍ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേേഷനും www.nish.ac.in, admissions.nish.ac.in എന്ന വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ഹെല്പ് ഡെസ്ക് നമ്പര്‍ 0471-2944635 / 9744970847.
Post a Comment