Join Our Whats App Group

സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷിക്കാം


കാസര്‍കോട് ഗവ: സ്‌പെഷ്യല്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് സെന്ററില്‍ 2020-21വർഷത്തെ ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എജുക്കേഷന്‍ (ഐ.ഡി) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. റീഹാബിലിറ്റേഷന്‍ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഈ കോഴ്‌സ് ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവരുടെ ഉന്നമനത്തിനായുള്ള പ്രത്യേക വിദ്യാഭ്യാസ പരിശീലനത്തിന് ഊന്നല്‍ നല്കും. അപേക്ഷകര്‍ പ്ലസ്ടു / തത്തുല്ല്യ പരീക്ഷയില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. ആര്‍.സി.ഐ ലേക്ക് ഓൺലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.അവസാന തീയതി ഒക്ടോബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ www.rci.nic.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9645619918, 8086474212.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group