Join Our Whats App Group

ശുചിത്വമിഷനില്‍ ഡെപ്യൂട്ടേഷന്‍ നിയമനം


പാലക്കാട്;  തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള ജില്ലാ ശുചിത്വ മിഷനുകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ തസ്തികകളിലേയ്ക്ക് ശുചിത്വമിഷന്‍ പ്രവര്‍ത്തനങ്ങളില്‍ താത്പര്യമുള്ള വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിനായി അപേക്ഷിക്കാം. കാസര്‍ഗോഡ് ജില്ലയില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) യുടെ ഒരു ഒഴിവിലേയ്ക്കും വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ( സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) ന്റെ ഓരോ ഒഴിവിലേയ്ക്കുമാണ് അപേക്ഷിക്കാന്‍ അവസരം. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ( സോളിഡ് വേസ്റ്റ് മാനേജ്മെന്റ്) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 35,700- 65,400 ശമ്പള സ്‌കെയിലില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നവരും സയന്‍സ് ബിരുദമോ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ / ബിരുദധാരികളോ ആയിരിക്കണം. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ (ഐ.ഇ.സി) തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ 27, 800- 59,400 ശമ്പള സ്‌കെയിലില്‍ ജോലി ചെയ്യുന്നവരും വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തന മേഖലയില്‍ താത്പര്യമുള്ളവരുമായിരിക്കണം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ കെ.എസ്.ആര്‍ പാര്‍ട്ട് (1) റൂള്‍ 144 പ്രകാരമുള്ള അപേക്ഷ നിലവിലെ വകുപ്പ് മേധാവിയുടെ നിരാക്ഷേപ പത്രം സഹിതം ഒക്ടോബര്‍ 19 ന് മുന്‍പായി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സംസ്ഥാന ശുചിത്വമിഷന്‍, സ്വരാജ് ഭവന്‍, നന്തന്‍കോട്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം – 695 003 എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് ഡയറക്ടര്‍ (കുടിവെള്ളം) അറിയിച്ചു. വിശദ വിവരങ്ങള്‍ https://ift.tt/2rtaYnp ല്‍ ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group