Join Our Whats App Group

ഒറ്റപ്പാലം താലൂക്കാശുപത്രിയില്‍ ഒഴിവ്


പാലക്കാട്;  ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ താല്‍്കാലികാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. തസ്തിക, യോഗ്യത, പ്രായപരിധി എന്നിവ ക്രമത്തില്‍. ഡോക്ടര്‍, എം.ബി.ബി.എസ്, പ്രായപരിധി ഇല്ല. സ്റ്റാഫ് നഴ്‌സ്, ജി.എന്‍.എം/ ബി.എസ്.സി നഴ്‌സിംഗ്, പ്രായപരിധി 40 വയസ്. ഇ.സി.ജി ടെക്‌നീഷ്യന്‍, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കുലാര്‍ ടെക്‌നോളജി/ വി.എച്ച്.എസ്.ഇ(ഇ സി ജി & ഓഡിയോ മെട്രിക് ടെക്‌നീഷ്യന്‍), പ്രായപരിധി ഇല്ല. റേഡിയോഗ്രാഫര്‍, ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി, പ്രായപരിധി 40 വയസ്. നഴ്‌സിംഗ് അസിസ്റ്റന്റ്, ഏഴാം ക്ലാസ് പാസ്, പ്രായപരിധി 18-40 വയസ്.

താല്‍പര്യമുള്ളവര്‍ ഒക്ടോബര്‍ 19ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഗവണ്‍മെന്റ് അംഗീകൃത ഏജന്‍സിയില്‍ നിന്നും ലഭിച്ച സര്‍ട്ടിഫിക്കറ്റുമായി അന്നേദിവസം രാവിലെ 10.30ന് വെരിഫിക്കേഷന് എത്തിച്ചേരണമെന്ന് സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group