Join Our Whats App Group

വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം


ആലപ്പുഴ :2020- 21 സാമ്പത്തിക വർഷം ജില്ലാ പഞ്ചായത്ത് പട്ടികജാതി വിഭാഗം വനിത ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭം തുടങ്ങുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കുന്ന ഗ്രൂപ്പുകൾ പ്രോജക്ട് റിപ്പോർട്ട് സഹിതം അപേക്ഷ ആലപ്പുഴ ജില്ല പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ (അനക്‌സ്), തത്തംപള്ളി പി.ഒ, ആലപ്പുഴ, ഫോൺ: 0477 2252548 എന്ന വിലാസ ത്തിൽ സമർപ്പിക്കാം. അപേക്ഷയുടെ മാതൃക ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. അവസാന തീയതി ഓക്ടോബർ 15.

പദ്ധതി ചെലവിന്റെ 85 ശതമാനം (പരമാവധി 3 ലക്ഷം)രൂപ സബ്‌സിഡി നൽകും. ഗുണഭോക്തൃ സംഘങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ -പട്ടികജാതി അംഗങ്ങൾ ഉള്ള ഗ്രൂപ്പായിരിക്കണം.18 നും 60 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരുടെ ഗ്രൂപ്പ്.വായ്പ ബന്ധിത പ്രൊജക്ട് ആയിരിക്കണം. ഗ്രൂപ്പ് രൂപീകരിച്ച് ആറ് മാസം കഴിഞ്ഞുള്ള ഗ്രേഡിങ്ങിൽ വിജയിച്ച ഗ്രൂപ്പ്. ബി.പി.എൽ അംഗങ്ങൾ മാത്രമുള്ള ഗ്രൂപ്പായിരിക്കണമെന്ന് ജില്ല പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group