Join Our Whats App Group

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ്


ഇടുക്കി ജില്ലയിലെ ജോയിന്റ് പ്രോഗ്രാം കോഡിനേറ്ററുടെ ഓഫീസിലേക്ക് നിശ്ചിത യോഗ്യതയുള്ള കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബികോം ബിരുദവും സര്‍ക്കാര്‍ അംഗീകൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുമാണ്. താല്പര്യമുള്ളവര്‍ അപേക്ഷ വെള്ളക്കടലാസില്‍ ജില്ലാകളക്ടറുടെ പേരില്‍ ബയോഡാറ്റയും നിശ്ചിത വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഓഫീസിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ തസ്തികയിലേക്കുള്ള നിയമനത്തിനുള്ള അപേക്ഷ എന്ന് പുറമേ രേഖപ്പെടുത്തിയ കവറില്‍ ഒക്ടോബര്‍ 15 തീയതിക്കകം ലഭിക്കത്തക്കവണ്ണം അയക്കണം. അപേക്ഷകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും nregaidk@gmail.com എന്ന ഈമെയില്‍ വിലാസത്തിലും അയക്കാം. വിലാസം- ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ഇടുക്കി ജില്ലാ, ജില്ലാ പഞ്ചായത്ത് കെട്ടിടം, പൈനാവ്, ഇടുക്കി.

The post മഹാത്മാഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവ് appeared first on Times Kerala.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group