Join Our Whats App Group

മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ 10 ശതമാനം സംവരണം; വിജ്ഞാപനം പുറത്തിറക്കി സർക്കാർ


തിരുവനന്തപുരം: മുന്നാക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറത്തിറങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്ക് സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തുന്ന ഗസറ്റ് വിജ്ഞാപനമാണ് പുറത്തിറക്കിയത്. ഇനി മുതലുള്ള എല്ലാ പിഎസ്‌സി നിയമനങ്ങൾക്കും സംവരണം ബാധകമാണ്.

പൊതു വിഭാഗത്തിൽ നിന്നായിരിക്കും മുന്നാക്ക സമുദായക്കാർക്ക് പത്ത് ശതമാനം സംവരണം. അതിനാൽ തന്നെ മറ്റ് സംവരണ വിഭാഗങ്ങളെ അത് ബാധിക്കില്ല. നാലു ലക്ഷം രൂപ വരെ വാർഷിക വരുമാനം ഉള്ളവർക്കായിരിക്കും സംവരണം. മുന്നാക്ക വിഭാഗങ്ങളിലെ പിന്നോക്കകാർക്ക് പത്ത്  ശതമാനം സംവരണം കേന്ദ്ര സർക്കാർ തീരുമാനിച്ചെങ്കിലും ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തത് മൂലം സംസ്ഥാനത്ത് ഇത് നടപ്പിലായിരുന്നില്ല.

ജസ്റ്റിസ് ശശിധരൻ നായർ അദ്ധ്യക്ഷനായ കമ്മിറ്റിയുടെയും പി എസ് സിയുടെയും ശുപാർശകൾ പരിഗണിച്ചു കൊണ്ടാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.

 

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group