Join Our Whats App Group

ഡയറക്ട് ഏജന്റ്, ഫീല്‍ഡ് ഓഫീസര്‍ ഒഴിവ്


പാലക്കാട് പോസ്റ്റ് ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ്, ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് വിഭാഗങ്ങളില്‍ ഡയറക്ട് ഏജന്റായും ഫീല്‍ഡ് ഓഫീസര്‍മാരായും നിയമിക്കുന്നു. 18നും 50 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ എന്നിവരെ ഡയറക്ട് ഏജന്റായും 60 വയസില്‍ താഴെ പ്രായമുള്ള കേന്ദ്ര-സംസ്ഥാന സര്‍വീസില്‍ നിന്നും വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറുമായാണ് നിയമിക്കുക. കമ്മീഷന്‍ വ്യവസ്ഥയിലാണ് നിയമനം.

അപേക്ഷകര്‍ പത്താംക്ലാസ് പാസായിരിക്കണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്ത ഭടന്മാര്‍, ജനപ്രതിനിധികള്‍, വിരമിച്ച അധ്യാപകര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ വയസ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോര്‍ട് സൈസ് ഫോട്ടോ, മൊബൈല്‍ നമ്പര്‍ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ സിനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസ്, പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 25 നകം ലഭിച്ചിരിക്കണം. ഇന്റര്‍വ്യൂ തിയതി അപേക്ഷകരെ നേരിട്ട് അറിയിക്കും. ഫോണ്‍-9495888824, 0491 2544740.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group