Join Our Whats App Group

ലോകായുക്തയിൽ ഡെപ്യൂട്ടേഷൻ നിയമനം.!


കേരള ലോകായുക്തയിൽ അസിസ്റ്റന്റ് (26500-56700), ഡാറ്റാ എൻട്രി ഓപ്പറേറ്റർ (22200-48000), ഓഫീസ് അറ്റൻഡന്റ് (16500-35700) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സർക്കാർ സർവ്വീസിൽ സമാന  തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തിൽ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെയും പരിഗണിക്കും. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ. പാർട്ട്-1 ബയോഡേറ്റ സഹിതം മേലധികാരി മുഖേന അപേക്ഷകൾ സെപ്റ്റംബർ 25 നു മുൻപ് രജിസ്ട്രാർ, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ ലഭിക്കണം.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group