Join Our Whats App Group

സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ വെര്‍ച്വല്‍ ഇന്‍വസ്റ്റര്‍ കഫെ


കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ സഹായിക്കുന്നതിന്‍റെ ഭാഗമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ മാസം തോറും നടത്തുന്ന ഇന്‍വസ്റ്റര്‍ കഫെ കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വെര്‍ച്വലാക്കി.

സെപ്തംബര്‍ 30 ന് രാവിലെ 10 മുതല്‍ 4 വരെയാണ് ഇന്‍വസ്റ്റര്‍ കഫെയുടെ വെര്‍ച്വല്‍ ലക്കം നടക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനും അതു വഴി ഉത്പന്നങ്ങളുടെ ഗുണമേډയും വിപണി സാന്നിദ്ധ്യവും വര്‍ധിപ്പിക്കാനുമുള്ള സഹായമാണ് ഇന്‍വസ്റ്റര്‍ കഫെയിലൂടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കുന്നത്.

കഴിഞ്ഞ മൂന്നു മാസത്തില്‍ നടത്തിയ വെര്‍ച്വല്‍ ഇന്‍വസ്റ്റര്‍ കഫെ വഴി സംരംഭകരും നിക്ഷേപകരുമായി 79 വ്യക്തിപരമായ വെര്‍ച്വല്‍ കൂടിക്കാഴ്ചകളാണ് നടന്നത്. താത്പര്യമുള്ള സംരംഭകരുമായി നിക്ഷേപകര്‍ക്ക് നേരിട്ട് കൂടിക്കാഴ്ച നടത്താനും പെട്ടന്ന് തീരുമാനമെടുക്കാനും സാധിക്കുന്നു എന്നത് ഇന്‍വസ്റ്റര്‍ കഫെയുടെ പ്രത്യേകതയാണ്.

ഇന്‍വസ്റ്റര്‍ കഫെയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ക്ക് http://bit.ly/ksuminvestorcafeഎന്ന വെബ്സൈറ്റ് മുഖാന്തിരം അപേക്ഷിക്കാവുന്നതാണ്. എയ്ഞ്ജല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലുകള്‍ തുടങ്ങിയവര്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

ത്രി വണ്‍ ഫോര്‍ ക്യാപിറ്റല്‍, ഇന്ത്യന്‍ എയ്ഞ്ജല്‍ നെറ്റ് വര്‍ക്ക്, അര്‍ത്ഥ വിസി, മുംബൈ എയ്ഞ്ജല്‍സ്, മലബാര്‍ എയ്ഞ്ജല്‍സ് എന്നിവര്‍ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കിയിട്ടുണ്ട്.

ഫിന്‍ടെക്, സാസ്, ഹെല്‍ത്ത്ടെക്, ഡീപ്ടെക്, ഹാര്‍ഡ് വെയര്‍, കണ്‍സ്യൂമര്‍ ടെക്, ഇവി, സൈബര്‍ സുരക്ഷ, വെല്‍നെസ് ടെക്, എഡിടെക്, എന്‍റെര്‍പ്രൈസസ് ടെക് തുടങ്ങിയ മേഖലകളിലാണ് നിക്ഷേപകര്‍ കൂടുതല്‍ താത്പര്യം കാണിക്കുന്നത്.

ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരമാണ് ഇന്‍വസ്റ്റര്‍ കഫെയുടെ വെര്‍ച്വല്‍ ലക്കമെന്ന് സ്റ്റാര്‍ട്ടപ്പ് മിഷന്‍ അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group