Join Our Whats App Group

സമഗ്രശിക്ഷ കേരളം: ഡെപ്യൂട്ടേഷൻ നിയമനം


തിരുവനന്തപുരം;   സമഗ്രശിക്ഷ കേരളം, തിരുവനന്തപുരം ജില്ലയിലെ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകളിലെ ട്രയിനർമാരുടെ ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി 18ന് രാവിലെ 10 മുതൽ എസ്.എസ്.കെയുടെ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖം നടത്തും.

സർവീസിലുള്ള എച്ച്.എസ്.എസ്.ടി/ വി.എച്ച്.എസ്.എസ്.ടി/ എച്ച്.എസ്.എസ്.ടി (ജൂനിയർ)/ എച്ച്.എസ്.ടി/ പ്രൈമറി അധ്യാപകർക്കു പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലിചെയ്യുവാൻ മാതൃവകുപ്പിൽ നിന്നുള്ള എൻ.ഒ.സിയും അനുബന്ധരേഖകളും അഭിമുഖത്തിന് ഹാജരാക്കണം. സംരക്ഷിതാധ്യാപകർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങൾക്ക്: 0471-2455590, 2455591.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group