Join Our Whats App Group

താല്‍ക്കാലിക നിയമനം


ഇടുക്കി;  വനിത ശിശുവികസന വകുപ്പ് – നാഷണല്‍ ന്യൂട്രീഷ്യന്‍ മിഷന്‍ പദ്ധതിയില്‍ ഒഴിവുള്ള ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍, ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. തസ്തിക, വിദ്യാഭ്യാസ യോഗ്യത എന്ന ക്രമത്തില്‍- ജില്ലാ കോ-ഓര്‍ഡിനേറ്റര്‍- കമ്പ്യൂട്ടര്‍ സയന്‍സിലോ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലോ ഉള്ള ബിരുദം/ ബിരുദാനന്തര ബിരുദം കൂടാതെ ആപ്ലിക്കേഷന്‍ മെയിന്റനന്‍സ് ആന്റ് സപ്പോര്‍ട്ട് മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ബ്ലോക്ക് കോര്‍ഡിനേറ്റര്‍- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം കൂടാതെ ടെക്‌നോളജി/ സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ്- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിരുദം കൂടാതെ സാമൂഹിക മേഖലയിലോ ലോക്കല്‍ ഗവണ്‍മെന്റിലോ ഉള്ള ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം. അപേക്ഷ പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ് സെല്‍, ന്യൂബ്ലോക്ക്, മിനി സിവില്‍ സ്റ്റേഷന്‍ , മൂന്നാം നില, തൊടുപുഴ എന്ന വിലാസത്തില്‍ സെപ്തംബര്‍ 30നകം ലഭ്യമാക്കണം. ഫോണ്‍ 4862 221868.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group