Join Our Whats App Group

നിഷ്-ല്‍ പ്രൊഫസറുടെ ഒഴിവ്


തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ് (നിഷ്) ഓഡിയോളജി/സ്പീച്ച് ലാംഗ്വേജ് പതോളജി പ്രൊഫസറുടെ ഒഴിവിലേക്ക് നിശ്ചിത യോഗ്യതയും പ്രവൃത്തി പരിചയവുമുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.

സ്പീച്ച്, ഹിയറിംഗ് സയന്‍സസ്, ഓഡിയോളജി, സ്പീച്ച് ലാംഗ്വേജ് പതോളജി എന്നീ വിഷയങ്ങള്‍ അടിസ്ഥാനമാക്കി പ്രമുഖ സര്‍വകലാശാല/സ്ഥാപനം എന്നിവയില്‍ നിന്നുള്ള ഡോക്ടറേറ്റ് അനിവാര്യം. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ 15 വര്‍ഷത്തെ അധ്യാപന പരിചയം ഉണ്ടായിരിക്കണം. ഇതില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തി പരിചയം പിജി തലത്തിലും അക്കാദമിക് റിസര്‍ച്ചിലുമായിരിക്കണം.

അപേക്ഷകര്‍ അഞ്ചു പേപ്പറെങ്കിലും പ്രമുഖ അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ച് നിരന്തര ഗവേഷണ നൈപുണ്യം തെളിയിച്ചവരാകണം. റിസര്‍ച്ചിന് ഗൈഡുചെയ്തിട്ടുള്ള പ്രവൃത്തി പരിചയം, അന്തര്‍ദേശീയ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരം, പ്രമുഖ സര്‍വ്വകലാശാലകളുമായുള്ള സഹകരണം എന്നിവ ഉണ്ടായിരിക്കണം. വാലിഡ് ആര്‍സിഐ രജിസ്ട്രേഷന്‍ നിര്‍ബന്ധം.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 16. കൂടുതല്‍ വിവരങ്ങള്‍ക്ക് https://ift.tt/2Mr32wF എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group