കോഴിക്കോട്; ദേശീയ ആരോഗ്യദൗത്യത്തിനു കീഴില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ഓഫീസര്‍ (എംബിബിഎസ് ആന്‍ഡ് ടിസിഎംസി രജിസ്ട്രേഷന്‍ ), ആര്‍.ബി.എസ്‌കെ നഴ്സ് (എഎന്‍എം വിത്ത് കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍) ഗ്രാഫിക് ഡിസൈനര്‍ (ഗ്രാഫിക് ഡിസൈനിംഗില്‍ ഡിഗ്രി) ലാബ്ടെക്നിഷ്യന്‍ (ഡിഎംഎല്‍ടി / ബിഎസ് സ് എംഎല്‍ടി)തസ്തികകളിലാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ ആഗസ്റ്റ് ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. മൊബൈല്‍ ഫോണ്‍ നമ്പര്‍ അപേക്ഷയുടെ കൂടെ മെയിലില്‍ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ തസ്തിക ഏതെന്ന് വ്യക്തമാക്കണം. വിശദവിവരം https://ift.tt/IydChF എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Post a Comment