പത്തനംതിട്ട; ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ശരണബാല്യം പദ്ധതിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ചൈല്‍ഡ് റസ്‌ക്യു ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യു യോഗ്യത ഉണ്ടായിരിക്കണം. പ്രായപരിധി 30 വയസ്. പ്രതിമാസം 18000 രൂപ ലഭിക്കും. ആറ് മാസത്തേക്കാണ് നിയമനം. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി ദിര്‍ഘിപ്പിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 19നകം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്മുള, കച്ചേരിപ്പടി എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ഫോണ്‍: 0468 2319998, 8281899462. ഇ-മെയില്‍ വിലാസം: [email protected].
Post a Comment