പാലക്കാട്; ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പി.എം.ജി.എസ്.വൈ പദ്ധതിയുടെ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് സീനിയര്‍ അക്കൗണ്ടന്റ്, ഓവര്‍സിയര്‍ എന്നീ ഒഴിവുകളുണ്ട്. ദിവസവേതന/കരാറടിസ്ഥാനത്തിലായിരിക്കും നിയമനം. സീനിയര്‍ അക്കൗണ്ടന്റിന് ബി.കോമും കംപ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. എം.കോം ഉള്ളവര്‍ക്ക് മുന്‍ഗണന. ഓവര്‍സിയര്‍മാര്‍ക്ക് ത്രിവത്സര സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമയാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 18നകം അപേക്ഷിക്കണം. വിലാസം-എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍, പി.എം.ജി.എസ്.വൈ, പി.ഐ.യു, സിവില്‍ സ്റ്റേഷന്‍, പാലക്കാട്. ഫോണ്‍- 0491 2505448.
Post a Comment