Join Our Whats App Group

ഫാര്‍മസിസ്റ്റ് ഗ്രേഡ് II : അഭിമുഖം ജൂലൈ 9 ന്


കോഴിക്കോട് :  ജില്ലയിലെ ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍/ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ്/ ആയുര്‍വ്വേദ കോളേജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (ആയുര്‍വ്വേദം) (എന്‍.സി.എ-എസ്.സി)(കാറ്റഗറി നമ്പര്‍ 355/2018) തസ്തികയ്ക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം ജൂലൈ ഒന്‍പതിന് രാവിലെ 9.30ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോഴിക്കോട് ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. മാര്‍ച്ച് 19 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റി വച്ചതായിരുന്നു).

കോവിഡ് 19 സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ ഓഫീസ്പരിസരത്ത് പ്രവേശിക്കാന്‍ പാടുള്ളൂ. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്‌സൈറ്റില്‍ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് അപ് ലോഡ് ചെയ്യണം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ലെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group