Join Our Whats App Group

പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്


കാസർഗോഡ്;  മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ഹോസ്ദുര്‍ഗ് താലൂക്കിലുളള കയ്യൂര്‍ ഗ്രാമത്തിലെ ആലന്തട്ട മഹാവിഷ്ണു ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്ര പരിസരവാസികളായ ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ, കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ആഗസ്റ്റ് 10 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. നിര്‍ദ്ദഷ്ട മാതൃകയിലുളള അപേക്ഷ ഫോറം മലബര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റിലും നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും ലഭ്യമാണ്.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group