Join Our Whats App Group

സീനിയര്‍ റെസിഡന്റ് താല്‍ക്കാലിക നിയമനം


കോഴിക്കോട്:  കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിലെ സിവിടി, റേഡിയോ ഡയഗ്നോസിസ്, ജനറല്‍ സര്‍ജറി വകുപ്പുകളില്‍ കരാര്‍ വ്യവസ്ഥയില്‍ സീനിയര്‍ റെസിഡന്റുകളുടെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പളം പതിമാസം 70000 രൂപ.

പിജി ഡിപ്ലോമ / ഡിഗ്രി, തിരുവിതാംകൂര്‍ കൊച്ചി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോം govtmedicalcollegekozhikode.ac.in/news എന്ന ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പിനൊപ്പം യോഗ്യത, പ്രായം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ രേഖപ്പെടുത്തിയ അപേക്ഷ [email protected] ല്‍ അയക്കണം. അവസാന തീയതി ജൂലൈ നാല്. ഇമെയില്‍ വിഷയം ”കരാറിലെ സീനിയര്‍ റസിഡന്റ് തസ്തികയിലേക്കുള്ള അപേക്ഷ” എന്നായിരിക്കണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച ശേഷം അഭിമുഖം നടത്തും. ഹാര്‍ഡ് കോപ്പികളിലെ അപേക്ഷ സ്വീകരിക്കില്ല. വിശദവിവരങ്ങള്‍ govtmedicalcollegekozhikode.ac.in ലഭിക്കും.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group