കോഴിക്കോട് : വടകര താലൂക്കിലെ ഇരിങ്ങണ്ണൂര്‍ മഹാശിവക്ഷേത്രം, നാദാപുരം വില്ലേജിലെ നരിക്കാട്ടേരി വിഷ്ണുക്ഷേത്രം, വിഷ്ണുമംഗലം ക്ഷേത്രം, കുന്നുമ്മല്‍ വില്ലേജിലെ കുന്നുമ്മല്‍ ഭഗവതി ക്ഷേത്രം, വട്ടോളി ശിവ ക്ഷേത്രം, ചോറോട് വില്ലേജിലെ ചേന്ദമംഗലം അയ്യപ്പക്ഷേത്രം, എടച്ചേരി വില്ലേജിലെ കളിയംവെളളി ഭഗവതി ക്ഷേത്രം, തിരുവളളൂര്‍ വില്ലേജിലെ തിരുവളളൂര്‍ ശിവ ക്ഷേത്രം, ആയഞ്ചേരി വില്ലേജിലെ ആയഞ്ചേരി ശിവക്ഷേത്രം. അഴിയൂര്‍ വില്ലേജിലെ അഴിയൂര്‍ കോറോത്ത് നാഗഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകള്‍ ജൂലൈ 29 ന് വൈകീട്ട് അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോം കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ https://ift.tt/2MSJuCX വെബ്‌സൈറ്റിലും ലഭിക്കും.
Post a Comment