പാലക്കാട് ;കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്റ്റാഫ് നഴ്സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താല്പര്യമുള്ളവര് യോഗ്യത സര്‍ട്ടിഫിക്കറ്റ് ( ഒറിജിനല്‍, പകര്‍പ്പ്) ആധാര്‍ കാര്‍ഡ് ( ഒറിജിനല്‍, പകര്‍പ്പ്) മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് , പ്രവര്‍ത്തി പരിജയ സര്‍ട്ടിഫിക്കറ്റ് സഹിതം ജൂലൈ 24ന് രാവിലെ പത്തിന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്കെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൊടുവായൂരും പരിസരപ്രദേശത്തുമുള്ളവര്ക്ക് മുന്‍ഗണന ലഭിക്കും.
കൊടുവായൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ്നഴ്സ് നിയമനം
തൊഴിൽ വാർത്തകൾ
0
Post a Comment