വയനാട് ;കോവിഡ് പശ്ചാത്തലത്തില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ ആരോഗ്യകേരളം, വയനാട് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യരായവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റികളുടെ പകര്‍പ്പ് സഹിതം ജൂലൈ 19ന് വൈകീട്ട് അഞ്ചിനകം [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കില്ല. പ്രായപരിധി 40 വയസ്സ് കവിയരുത്. ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നതെന്ന് അപേക്ഷയുടെ മുകള്‍ ഭാഗത്ത് വ്യക്തമാക്കണം.
തസ്തികകളും യോഗ്യതയും:
സ്റ്റാഫ് നഴ്‌സ്- അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബി.എസ്.സി. നഴ്‌സിങ്/അംഗീകൃത നഴ്‌സിങ് സ്‌കൂളില്‍ നിന്നും ജി.എന്‍.എം. കോഴ്‌സ് ഇവയില്‍ ഏതെങ്കിലും പാസ്സാവണം. കേരള നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
ലാബ് ടെക്‌നീഷ്യന്‍- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മെഡിക്കല്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ കോഴ്‌സ് പാസ്സായിരിക്കണം. ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രജിസ്‌ട്രേഷന്‍.
റേഡിയോഗ്രാഫര്‍- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നു രണ്ട് വര്‍ഷത്തെ റേഡിയോളജിക്കല്‍ ടെക്‌നോളജിയില്‍ ഡിപ്ലോമ പാസ്സായിരിക്കണം. ഡയറക്‌ട്രേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനില്‍ രജിസ്‌ട്രേഷന്‍.
ഫാര്‍മസിസ്റ്റ്- അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡി.ഫാം/ ബി.ഫാം പാസ്സായ ശേഷം കേരളാ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍- അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം. പി.ജി.ഡി.സി.എ. കോഴ്‌സ്.
ജെ.എച്ച്.ഐ- ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡ്‌പ്ലോമ കോഴ്‌സ്, കേരള പാരമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
Post a Comment