കോഴിക്കോട് : ജലകൃഷി വികസന ഏജന്‍സി കേരള (അഡാക്ക്) വയനാട് ബാണാസുരസാഗര്‍ കേജ് ഫാമിംഗ് പദ്ധതിയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഫാം മാനേജര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയന്‍സിലുളള ബി.എഫ്.എസ്.സി ബിരുദം ഫിഷറീസ് മേഖലയിലോ സുവോളജിയിലോ ഉളള ബിരുദാനന്തര ബിരുദം (എം.എസ് സി സുവോളജി, അക്വാട്ടിക് ബയോളജി, ഇണ്ടസ്ട്രീസ് ഫീഷറീസ്, മറൈന്‍ ബയോളജി) യോഗ്യതയുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം അപേക്ഷിക്കണം. വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. വിലാസം : എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജലകൃഷി വികസന ഏജന്‍സി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിന്‍ചിന്‍ റോഡ്, തൈക്കാട് പി.ഒ, തിരുവനന്തപുരം. അപേക്ഷകള്‍ [email protected] എന്ന ഇ മെയില്‍ മവിലാസത്തിലും അയക്കാം. അവസാന തീയതി ജൂണ്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2322410.
Post a Comment