Join Our Whats App Group

മലയാളം, ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവ്


പാലക്കാട്:  ഷൊര്‍ണ്ണൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഒഴിവുളള മലയാളം ഭാഗിക സമയം ഫിസിക്കല്‍ സയന്‍സ് (രസതന്ത്രം) അധ്യാപകരുടെ തസ്തികകളില്‍ താത്ക്കാലിക നിയമനം നടത്തുന്നു. മലയാളം ഭാഗിക സമയ അധ്യാപക ഒഴിവിലേക്ക് മലയാളം ഐച്ഛിക വിഷയമായ ബിരുദവും ബി.എഡുമാണ് യോഗ്യത. ഫിസിക്കല്‍ സയന്‍സ് അധ്യാപക ഒഴിവിലേക്ക് രസതന്ത്രം ഐച്ഛിക വിഷയമായ ബിരുദവും ബി.എഡുമുളളവര്‍ക്കാണ് അവസരം. പ്രവൃത്തി പരിചയം അഭികാമ്യം. വേതനം മണിക്കൂര്‍ അടിസ്ഥാനത്തിലായിരിക്കും നല്‍കുക. താത്പര്യമുളളവര്‍ യോഗ്യത, പ്രായം തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയുമായി ഇന്ന് (ജൂണ്‍ 26) രാവിലെ 10 ന് സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍ : 04662222197.

Post a Comment

Previous Post Next Post
Join Our Whats App Group
Join Our Whats App Group